Tech

സൂക്ഷിക്കുക; ആധാർ ഉപയോ​ഗിച്ചുള്ള തട്ടിപ്പ് വർദ്ധിക്കുന്നു

ഏതെങ്കിലും അജ്ഞാത ആപ്പിലോ, വെബ്‌സൈറ്റിലോ ആധാര്‍ വിവരങ്ങള്‍ പങ്കിടുമ്പോൾ സൂക്ഷിക്കണം. ആധാര്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ മാസ്‌ക്ഡ് ആധാര്‍ മാത്രം നല്‍കാന്‍ ശ്രമിക്കുക. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം കണ്ടുവരുന്ന 5 തരം ആധാര്‍ അധിഷ്ഠിത തട്ടിപ്പുകളാണ് ഇനി പറയുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെടുന്നത് നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം.

വ്യാജ വായ്പ

 

ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ വായ്പകള്‍ നേടുന്നത് ഇന്നു പതിവാണ്. പലരും തന്റെ പേരില്‍ വ്യാജ വായ്പകള്‍ സൃഷ്ടിക്കപ്പെട്ട കാര്യം വളരെ വൈകിയാകും അറിയുക തന്നെ. അതിനാല്‍ ഏതെങ്കിലും അജ്ഞാത ആപ്പിലോ വെബ്സൈറ്റിലോ ആധാര്‍ വിവരങ്ങള്‍ പങ്കിടുന്നതിന് മുമ്പ് വിശ്വാസ്യത ഉറപ്പാക്കുക. ഇന്ന് ബാങ്കുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ക്ലോണുകള്‍ പോലും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നു.

ഒടിപി തട്ടിപ്പ്

ഇന്ന് കണ്ടുവരുന്ന ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്ന്. അധികവും പ്രായമായവരെയാണ് ഈ തട്ടിപ്പ് ലക്ഷ്യം വയ്ക്കുന്നത്. സൈബര്‍ തട്ടിപ്പുക്കാര്‍ ഫോണില്‍ വിളിച്ച് ബാങ്ക് അല്ലെങ്കില്‍ യുഐഡിഎഐ ഉദ്യോഗസ്ഥര്‍ ആണെന്ന് ഇരയെ തെറ്റിദ്ധരിപ്പിക്കുന്നു. തുടര്‍ന്ന് വിവിധ ആവശ്യങ്ങളുടെ പേരില്‍ ഫോണിലെത്തുന്ന ഒടിപി ആവശ്യപ്പെടും. ഇതു നല്‍കിയാല്‍ പിന്നെ അക്കൗണ്ട് കാലി! ഒരു ജീവിതകാലത്തെ സമ്പാദ്യം ഒരു സെക്കന്‍ഡ് കൊണ്ട് പോയി കിട്ടും. ഒരു സര്‍ക്കാര്‍ സ്ഥാപനമോ, ബാങ്കോ നിങ്ങളോട് ഒരിക്കലും ഫോണില്‍ ഒടിപി ആവശ്യപ്പെടില്ല.

അടിസ്ഥാന ക്ലോണിംഗ്

ആധാര്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് അതിന്റെ ക്ലോണ്‍ നിര്‍മ്മിക്കുന്ന രീതി. ഇത്തരം വ്യാജ ഐഡന്റിറ്റി വഴി സിമ്മുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇ-വാലറ്റുകള്‍ തുടങ്ങി എന്തും സൃഷ്ടിക്കാന്‍ കഴിയും. മാസ്‌ക്ഡ് ആധാറുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യം ഇവിടെയാണ്. ഫോട്ടോകോപ്പി എടുക്കുമ്പോള്‍ പോലും വിശ്വസനീയ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുക. പകര്‍പ്പുകളില്‍ ‘Only for KYC purpose’ എന്ന് എഴുതുക.

വ്യാജ ആധാര്‍ കേന്ദ്രം

ഇവിടെ തട്ടിപ്പുകള്‍ അല്‍പം കൂടി ഹൈടെക് ആണ്. ഇവിടെ തട്ടിപ്പിനായി വ്യാജ ആധാര്‍ കേന്ദ്രം തന്നെ സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഇവയ്ക്ക് യുഐഡിഎഐയുമായി ഒരു ബന്ധവും കാണില്ല. ഇന്ന് 10 വര്‍ഷത്തിലൊരിക്കല്‍ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിന്റെ മറവിലാണ് പല വ്യാജ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ സന്ദര്‍ശിക്കുന്ന ആധാര്‍ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്തവയാണെന്ന് ഉറപ്പാക്കുക.

വ്യാജ സിം കാര്‍ഡ്

ഇന്ന് പല തട്ടിപ്പുകാരും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് സിം കാര്‍ഡുകള്‍ക്കു വേണ്ടിയാണ്. ഇങ്ങനെ നേടുന്ന സിം കാര്‍ഡുകള്‍ തെറ്റായ പ്രാര്‍ത്തനങ്ങള്‍ക്ക്, ഒരുപക്ഷെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കു പോലും ഉപയോഗിക്കപ്പെട്ടേക്കാം. ഇത്തരം തട്ടിപ്പ് നിങ്ങളുടെ നമ്പര്‍ മറ്റൊരാളുടെ കൈകളില്‍ എത്താന്‍ വഴിവയ്ക്കുന്നു. തുടര്‍ന്ന് ഒടിപിയുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ, ബാങ്ക് അക്കൗണ്ടുകളുടെ തട്ടിപ്പ് സാധ്യമാകുന്നു.

എങ്ങനെ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാം?

ആധാര്‍ കാര്‍ഡുകള്‍ ലോക്ക് ചെയ്തു സൂക്ഷിക്കുക എന്നതാണ് നിലവില്‍ ലഭ്യമായ മികച്ച മാര്‍ഗം. ആവശ്യമുള്ളപ്പോള്‍ മാത്രം കാര്‍ഡുകള്‍ അണ്‍ലോക്ക് ചെയ്യുക. എങ്ങനെ ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യാമെന്ന് നോക്കാം;