സെക്സ് റാക്കറ്റ് കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അസം സ്വദേശിയായ ഫര്‍ഹാന്‍ അലി (26) എന്നയാളെ ഒഡീഷയിലെ ഭദ്രകലില്‍ നിന്നാണ് പിടികൂടിയത്.
ജോലി വാഗ്ദാനം നല്‍കി കേരളത്തിലെത്തിച്ച് സെക്‌സ് റാക്കറ്റ് കെണിയില്‍പ്പെടുത്തി എന്നായിരുന്നു പരാതി. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു. ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
കൂടുതല്‍ പെണ്‍കുട്ടികള്‍ ലോഡ്ജില്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ ഫര്‍ഹാന്‍ അലി മൂന്നുമാസം മുന്‍പാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം.
അവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്ന് ഇവര്‍ അധികൃതരോട് പറഞ്ഞിരുന്നു.