ഗൂഗിളിന് പുതിയ ലോഗോ. പത്തുവര്‍ഷത്തിന് ശേഷമാണ് ലോഗോയില്‍ മാറ്റം വരുത്തുന്നത്. ഗൂഗിളിന്റെ ജി യെന്ന് എഴുതിയ ലോഗോയില്‍ നിസ്സാര മാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു. ചുവപ്പ്,മഞ്ഞ,പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തികൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. ടെക് മാധ്യമങ്ങളാണ് ഗൂഗിളിന്റെ ലോഗോ മാറ്റം റിപ്പോര്‍ട്ട് ചെയ്തത്.
ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ ലോഗോ ഇതുമായി സാമ്യമുളളതാണ്. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാകുന്നത്. 2015 സെപ്റ്റംബറിലാണ് അവസാനമായിട്ട് ഗൂഗിള്‍ ലോഗോ മാറ്റിയത്.
ലോഗോ മാറിയതിന് പിന്നാലെ പ്രതികരണവുമായി സാമൂഹ്യമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോ ആണ് നല്ലതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.