ചടയമംഗലം ഇട്ടിവയിൽ 20 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ. മണലുവെട്ടം സ്വദേശി പ്രസന്നൻ, തിരുവനന്തപുരം തൊളിക്കോട് സ്വദേശി ഷാജഹാൻ എന്നിവരാണ് ചാരായവുമായി പിടിയിലായത്.
ചടയമംഗലം എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ചാരായം പിടിച്ചെടുത്തത്.