Business

ഇന്ത്യ തകർത്ത് തരിപ്പണമാക്കി; ചൈനീസ് മിസൈലുകളുടെ ഡിമാൻഡ് കുറ‍ഞ്ഞു, വിപണിയിൽ കൂപ്പ്കുത്തി

ചൈനയുടെ പ്രതിരോധ കമ്പനിയായ ഷുഴൗ ഹോഗ്‌ഡ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ഓഹരികളില്‍ വൻ ഇടിവാണുണ്ടായിരിക്കുന്നത്.. 6.42ശതമാനമാണ് ഇടിഞ്ഞത്. പിഎല്‍ 15 മിസൈലുകളുടെ നിര്‍മ്മാതാക്കളാണ് കമ്പനി. ഇതിന് കാരണം ഇന്ത്യയാണെന്നാണ് വിലയിരുത്തൽ.

ചൈന പാകിസ്ഥാന് നല്‍കിയ പിഎല്‍ 15 മിസൈലുകള്‍ക്ക് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിലേക്ക് കടന്ന് കയറാനായില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചൈനയുടെ പിഎല്‍ 15 മിസൈലുകളടക്കമുള്ള അത്യാധുനിക ആയുധങ്ങളുപയോഗിച്ച് ഇന്ത്യയുടെ വ്യോമസേനാ താവളങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കാന്‍ മെയ് ഒന്‍പതിനും പത്തിനും പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇതിനെയെല്ലാം ശക്തമായി പ്രതിരോധിച്ചിരുന്നു.

പിഎല്‍ 15ന് പുറമെ പാകിസ്ഥാന്‍റെ ജെഎഫ് 17, ജെ10 പോര്‍ വിമാനങ്ങളും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ തകര്‍ത്തിരുന്നു.

ഇന്ത്യ ചൈനീസ് മിസൈലുകള്‍ നശിപ്പിച്ചതോടെ അവരുടെ മിസൈല്‍ സാങ്കേതികതയില്‍ ലോകത്തിന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഒപ്പം നിക്ഷേപകരുടെ ആത്മവിശ്വാസവും ഇടിഞ്ഞു.