india

24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി ഇന്ത്യ

ഡൽഹി: ഡൽഹി പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി ഇന്ത്യ. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നൽകി. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി.

24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. എന്താണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന കാര്യമടക്കം വിശദീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവര്‍ത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

 

Tags: India

Latest News