പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബവ്റിജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കെട്ടിടം പൂർണമായും കത്തി നശിച്ചു. ഔട്ട്ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു തീ പടർന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം.
തിരുവല്ലയിൽനിന്ന് ഏഴ് അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.