വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ ചിക്കൻ പക്കോട ആയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്നാക്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ -300 ഗ്രാം
- മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
- മുളകുപൊടി- ഒരു ടീസ്പൂൺ
- ഗരംമസാല- ഒരു ടീസ്പൂൺ
- കടലമാവ്- അര കപ്പ്
- അരിപ്പൊടി -3 ടേബിൾ സ്പൂൺ
- സവാള ചെറുതായി അരിഞ്ഞത് -1
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾസ്പൂൺ
- പച്ചമുളക് ചെറുതായി അരിഞ്ഞത് -2
- കറിവേപ്പില ചെറുതായി അരിഞ്ഞത് -രണ്ട് കതിർപ്പ്
- വെള്ളം -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ നീളത്തിൽ കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി വെയ്ക്കുക. രണ്ടു മുതൽ 12 വരെയുള്ള ചേരുവകൾ ചിക്കനിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ചിക്കനിൽ മസാലയും, ഉപ്പും പിടിക്കുന്നതിനായി അര മണിക്കൂർ അടച്ചുവെക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ഇട്ടു വറുക്കുക.ചെറിയ തീയിൽ വേണം വറുക്കാൻ. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. രുചികരമായ ചിക്കൻ പക്കോട തയ്യാർ.