Recipe

കപ്പ വട കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്

വൈകീട്ട് ചായക്കൊപ്പം ഒരു കിടിലൻ വട ആയാലോ? രുചികരമായി തയ്യാറാക്കാവുന്ന കപ്പ വടയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • കപ്പ -500 ഗ്രാം
  • സവാള -2
  • പച്ചമുളക് -3
  • ഇഞ്ചി അരിഞ്ഞത്-1 റ്റീസ്പൂൺ
  • കറിവേപ്പില -1 തണ്ട്
  • കുരുമുളക് പൊടി -1/4 റ്റീസ്പൂൺ
  • ഉപ്പ്, എണ്ണ -പാകത്തിനു
  • മഞ്ഞൾപൊടി -1/2 റ്റീസ്പൂൺ

തയ്യാറാക്കുന്ന വിധം

കപ്പ ലെശം ഉപ്പ്, മഞൾ പൊടി ഇവ ചേർത്ത് വേവിച്ച് നന്നായി ഉടച്ച് വക്കുക. സവാള,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വക്കുക. പാൻ അടുപ്പത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്,സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ വഴറ്റുക. പാകത്തിനു ഉപ്പ്, കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കി നന്നായി വഴറ്റി തീ ഓഫ് ചെയ്യാം. ഉടച്ച് വച്ചിരിക്കുന്ന കപ്പയിലെക്ക് വഴറ്റിയ കൂട്ടും കൂടി ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക.

ശെഷം കുറെശ്ശെ കൂട്ട് എടുത്ത് കൈയിൽ വച്ച് വടയുടെ ഷെപ്പ് ആക്കി,ദോശ തവയിൽ എണ്ണ തടവി, തവയിൽ വച്ച് മൊരീച്ച് ചുട്ട് എടുക്കുക.കുറെശ്ശെ എണ്ണ മെലെയും സൈഡിലും ഒഴിച്ച് കൊടുക്കാം. അപ്പൊ നന്നായി മൊരിഞ് കിട്ടും. എണ്ണയിൽ ഇട്ട് വറുത്ത് എടുക്കണം ന്ന് ഉള്ളവർക്ക് അങ്ങനെയും ചെയ്യാം. ചൂടൊടെ സോസ് കൂട്ടി കഴിക്കാം. നല്ല രുചിയുള്ള, കപ്പ വട തയ്യാർ.