Food

കഞ്ഞിക്കും ചമ്മന്തിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരു അടിപൊളി ഇ‍ഞ്ചി ചമ്മന്തി ആയാലോ?

കഞ്ഞിക്കും ചമ്മന്തിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചമ്മന്തി റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ഇഞ്ചി 1 കഷ്ണം( വലുത്)
  • ചെറിയുള്ളി 3 എണ്ണം
  • വാളൻപുളി 3 അല്ലി
  • മുളകുപൊടി 1 ടേബിൾസ്പൂൺ
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി, പുളി, മുളകുപൊടി പാകത്തിന് ഉപ്പും ഇടുക. ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ കട്ടിക്ക്‌ അരച്ചു എടുക്കുക. അമ്മിക്കല്ലിൽ അരച്ചാൽ രുചികൂടും. സ്വാദിഷ്ടമായ ഇഞ്ചി ചമ്മന്തി റെഡി.