എൻ.ആർ. മധുവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി പി.ഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. വേടനെ ജാതീയമായി അധിക്ഷേപിച്ചതിനും മതസ്പർദ്ദ പരത്തുന്ന പ്രസ്ഥാവന നടത്തിയതിനും എൻ.ആർ. മധുവിനെതിരെ ഡി.വൈ.എഫ്.ഐ പോലീസിന് പരാതി നൽകും.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേടനെ നിശബ്ദമാക്കുന്നതിന്റെ ആദ്യ പടിയാണ് കേസരി പത്രാധിപർ എൻ.ആർ മധുവിന്റെ പ്രസ്ഥാവന എന്ന് പട്ടിജാതി ക്ഷേമ സമിതി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ള കേസ് ചുമത്തി എന്നെന്നേക്കുമായി കൽതുറങ്കലിൽ അടയ്ക്കാമെന്ന ആർ.എസ്.എസ് ബി ജെ പി ആഗ്രഹം നടപ്പാകില്ലെന്ന് മുൻ എംപിയും പി.കെ.എസ്.
സംസ്ഥാന സെക്രട്ടറിയുമായ കെ.സോമപ്രസാദ് പറഞ്ഞു. വേടനെ വേട്ടയാടുന്നതിനെതിരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.