ഇനി മൈസൂർ പാക്ക് കഴിക്കാൻ ബേക്കറിയിൽ പോകേണ്ട, വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കടല മാവ് -1 കപ്പ്
- പഞ്ചസാര -1.5 കപ്പ്
- നെയ്യ് – 3/4 കപ്പ്
സൺഫ്ലവർ ഓയിൽ -1/2 കപ്പ് ( സൺ ഫ്ലവർ ഓയിൽ ഒഴിവാക്കി നെയ്യ് മാത്രം ഉപയോഗിച്ച് ചെയ്താൽ രുചി കൂടും, ഇവിടെ നെയ്യ് 3/4 കപ്പെ ഉണ്ടായിരുന്നുള്ളു ,അതാണു ബാക്കി ഓയിൽ ഉപയോഗിച്ചത്)
തയ്യാറാക്കുന്ന വിധം
പാൻ അടുപ്പത്ത് വച്ച് കടലമാവ് ഇട്ട് ചെറുതായി ഒന്ന് വറക്കുക. ഇതിലെക്ക് തീ ഓഫ് ചെയ്ത ശെഷം 4-5 റ്റീസ്പൂൺ നെയ്യ് ചൂടാക്കി ചേർത് മിക്സ് ചെയ്ത് പുട്ട് പൊടി കുഴച്ചെടുക്കുന്ന പരുവത്തിൽ മിക്സ് ചെയ്ത് വക്കുക.കട്ടയില്ലാതെ എടുക്കണം
പഞ്ചസാര കുറച്ച് വെള്ളം( 1/2 കപ്പ്) ചേർത്ത് പാനിയാക്കുക.നൂൽ പരുവം ആകണം. നെയ്യും, ഓയിലും മിക്സ് ചെയ്ത് ചൂടാക്കി വക്കുക. പഞ്ചസാര പാനിയിലെക് തീ ഓഫ് ചെയ്യാതെ കുറെശെ കടലമാവ് ഇട്ട് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് വക്കുക.
ശെഷം നെയ്യും ഓയിൽ മിക്സ് കൂടെ കുറെശ്ശെ ചേർത് മിക്സ് ചെയ്യുക.നന്നായി ഇളക്കി കൊടുക്കണം. അങ്ങനെ നെയ്യ്-ഓയിൽ കൂട്ടും മുഴുവൻ തീരുന്ന വരെ കുറെശ്ശെ പഞ്ചസാര പാവിലെക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. നന്നായി മിക്സ് ആയി കുറുകി പാത്രത്തിന്റെ സൈഡിൽ നിന്നു വിട്ടു വരുന്ന് പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ചൂടൊടെ തന്നെ നെയ്യ് തടവിയ ഒരു പാത്രത്തിലെക്ക് മാറ്റാം. നന്നായി തണുത്ത ശെഷം മുറിച്ച് ഉപയോഗിക്കാം. അപ്പൊ മൈസൂർ പാക്ക് തയ്യാർ.