Food

കുട്ടികൾക്കിഷ്ട്ടപെടും ഈ പൊട്ടറ്റോ ചിപ്സ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പൊട്ടറ്റോ ചിപ്സ് റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

  • ഉരുളക്കിഴങ്ങ് 3 എണ്ണം
  • കശ്മീരി മുളകുപൊടി 1 ടീസ്പൂണ്‍
  • ഉപ്പ് അര ടീസ്പൂണ്‍
  • എണ്ണ വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങിലെ തൊലി മാറ്റിയ ശേഷം വട്ടത്തില്‍ കനംകുറച്ച് അരിയുക. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേര്‍ക്കുക. അതില്‍ നന്നായി കഴുകി ടവല്‍ കൊണ്ട് നനവ് ഒപ്പിയെടുക്കുക. ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കുക.

മിതമായ തീയില്‍ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോള്‍ വാങ്ങിവച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക. മസാല എല്ലായിടത്തും പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രത്തില്‍ വച്ച് ആവശ്യാനുസരണം കഴിക്കാം.