News

ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദ്ദനേറ്റ സംഭവം: ‘കുറ്റവാളിടെ ഉടന്‍ പിടികൂടും’, ശ്യാമിലിക്ക് പിന്തുണയുമായി മന്ത്രി രി.രാജീവ്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ ശ്യാമിലിയെ കണ്ട് നിയമ മന്ത്രി പി. രാജീവ്. വൈകിട്ട് മൂന്നരയോടെ വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുളള ഓഫീസിലെത്തിയാണ് മന്ത്രി ശ്യാമിലിയെ കണ്ടത്. ഗൗരവമേറിയ സംഭവമാണിതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

മന്ത്രി പി. രാജീവിന്റെ വാക്കുകള്‍….

”അങ്ങേയറ്റം ഗൗരവമേറിയ സംഭവമാണിത്. നിയമവകുപ്പ് വിഷയം ബാര്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അച്ചടക്ക നടപടി വേണമെന്ന് സര്‍ക്കാര്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടും. നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടിലാത്തതാണ് ഉണ്ടായത്. കേരളത്തില്‍ ഇതിന് മുമ്പ് ഒന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ശ്യാമിലിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. കുറ്റവാളിയെ ഉടന്‍തന്നെ പൊലീസ് പിടികൂടും. പ്രതിയെ രക്ഷിക്കാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം.അങ്ങനെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവരും നിയമത്തിന്റെ പരിധിയില്‍ വരും. കുറ്റവാളികളെ ബോധപൂര്‍വ്വം രക്ഷപെടാന്‍ സഹായിച്ചവരെയും കുറ്റവാളികളായി തന്നെ കാണും. പൊലീസ് അത് അന്വേഷിക്കണം. മര്‍ദ്ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണ് അഭിഭാഷക സമൂഹം നില്‍ക്കേണ്ടത്. പൊലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്”.

 

അതേസമയം ശ്യാമിലിയെ മര്‍ദ്ദിച്ച സംഭവത്തില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ ആറു മാസത്തേക്ക് ബാര്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്യും. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്ത് വിടും. എന്നാല്‍ പ്രതിയായ ബെയ്‌ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്.