Health

Papaya Seed: പപ്പായ കുരു കളയല്ലേ! ഏറെയുണ്ട് ഗുണങ്ങള്‍

ഒരു ചിലവുമില്ലാതെ വളരുന്ന പപ്പായ പലപ്പോഴും പഴുത്ത് താഴെ വീണ് പോകാറാണ് പതിവ്. ചിലരെങ്കിലും പഴുത്തതും പച്ചയുമായ പപ്പായ എടുത്ത് കറി വയ്ക്കാനും കഴിക്കാനുമൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പപ്പായയുടെ കുരുവിനും ഗുണങ്ങളുണ്ടെന്ന് പലര്‍ക്കും അറിയില്ല.

നോക്കാം പപ്പായ കുരുവിന്റെ ഗുണങ്ങള്‍….
ഒന്ന്

പപ്പായ കഴിക്കുന്നത് പോലെ പപ്പായയുടെ കുരു കഴിക്കുന്നതും അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. പപ്പായയുടെ കുരുവില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

രണ്ട്

ശരീരത്തിലുടനീളമുള്ള കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ പപ്പായയിലെ കുരുവില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു. കൂടാതെ ഒലീക് ആസിഡ്, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്‌സ് എന്നിവയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

മൂന്ന്

ഇവയില്‍ വിറ്റാമിന്‍ സി ധാരാളമായുള്ളതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ ഗുണം ചെയ്യും. കൂടാതെ ഇവ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യവും മെച്ചപ്പെടുത്തും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണകരമാണ്.

നാല്

ചിലതരം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനുള്ള കഴിവും പപ്പായ കുരുവിന് ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആര്‍ത്തവത്തോടനുബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയെ ലഘൂകരിക്കാനും പപ്പായയുടെ കുരു സഹായിക്കും.

അഞ്ച്

പപ്പായ കുരുവില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.