India

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുക. കേസ് പരിഗണിച്ച നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞതവണ വാദം കേൾക്കുന്നത് മാറ്റുകയായിരുന്നു.

നിയമം പൂർണമായോ ഏതെങ്കിലും വകുപ്പുകളോ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സത്യവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്. വഖഫ് ബൈ യൂസർ എടുത്തു കളയുന്നത് മുസ്‍ലിംകളുടെ അവകാശം ലംഘിക്കില്ലെന്നാണ് കേന്ദ്ര വാദം. കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിനെതിരെ സമസ്തയും മുസ്‍ലിംലീഗും എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡിലും വഖഫ് കൗൺസിലിലും എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്ലീങ്ങൾ ആയിരിക്കണം എന്ന ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു.