ബെഡ്ഷീറ്റുകളും തലയിണ ഉറകളും മിക്കവരും ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴുകിയിടാറുണ്ട്. എന്നാല്‍ തലയിണയുടെ കാര്യം വരുമ്പോള്‍ പലരും പിന്നോട്ട് പോകാറാണ് പതിവ്. കാരണം തലയിണ കഴുകുന്നതിനുള്ള ബുദ്ധിമുട്ട് തന്നെ. ഇടയ്ക്കിടെ തലയിണ കഴുകി വൃത്തിയാക്കി നമ്മുടെ കിടപ്പുമുറിക്ക് പുതുമ നല്‍കുന്നത് നല്ലൊരു കാര്യമല്ലേ..
വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും തലയിണ കഴുകി വൃത്തിയാക്കിയേ മതിയാകൂ. ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ ഇത് മൂന്നോ നാലോ തവണയാക്കുക. ശുചിത്വം ഉറപ്പാക്കുന്നതിനായി തലയിണ ഉറകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
തലയിണ കഴുകുന്നതിനെ കുറിച്ച് പറയുന്നതിന് മുമ്പ് നിങ്ങളുടെ തലയിണ മെഷീനില്‍ കഴുകാന്‍ പറ്റുമോയെന്ന് നോക്കുക. ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന തലയിണകളില്‍ അധികവും മെഷീനില്‍ കഴുകാന്‍ സാധിക്കുന്നവയാണ്.
സിന്തറ്റിക് തലയിണ പകുതിയില്‍ വച്ച് മടക്കുക. കൈ എടുത്തുടന്‍ അത് നിവര്‍ന്ന് പഴയപടി ആകുന്നില്ലെങ്കില്‍ അത് മെഷീനില്‍ കഴുകാതിരിക്കുന്നതാണ് നല്ലത്. മെഷീനില്‍ കഴുകിയാല്‍ ഇത്തരം തലയിണകളില്‍ നിറച്ചിരിക്കുന്ന വസ്തു ഛിന്നഭിന്നമാകും.
തലയിണ നീളത്തില്‍ മടക്കുക. അതിനുശേഷം മധ്യഭാഗത്തും മുകളിലും താഴെയും റബ്ബര്‍ ബാന്‍ഡുകളിടുക. തലയിണയ്ക്കുള്ളില്‍ നിറച്ചിരിക്കുന്ന വസ്തു കട്ടപിടിക്കുന്നത് തടയാന്‍ ഇതിലൂടെയാകും. നിവര്‍ത്തിയിട്ട് ഉണക്കുക. ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്റ് ഉപയോഗിക്കുക.
അലക്കുപൊടി തലയിണയില്‍ അവശേഷിക്കാന്‍ സാധ്യതയുണ്ട്. രണ്ട് തലയിണകള്‍ ഒരുമിച്ച് കഴുകുക. പഴയ തലയിണകള്‍ പുന:രുപയോഗിക്കുക. ഇവ വളര്‍ത്തുനായകള്‍ക്കുള്ള കിടക്കകളായും മറ്റും ഉപയോഗിക്കാവുന്നതാണ്.
അതുപോലെ ഡ്രയറില്‍ ഉണക്കാന്‍ കഴിയുകയില്ലെങ്കില്‍ ടെന്നീസ് ബോളില്‍ വച്ച് ഉണക്കുക. ഫൈബര്‍ കട്ടപിടിക്കുന്നത് തടയാനും വേഗത്തില്‍ ഉണക്കിയെടുക്കാനും ഇത് സഹായിക്കുന്നു. എവിടെയെങ്കിലും നിവര്‍ത്തിയിട്ടും തലയിണകള്‍ ഉണക്കാവുന്നതാണ്.
















