Home Remedies

വസ്ത്രങ്ങളിലെ വിയര്‍പ്പ് നാറ്റം മാറാണോ? ഇതാ ചില പൊടിക്കൈകള്‍ !

വസ്ത്രത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റം പലരുടേയും ആത്മവിശ്വാസത്തെ പോലും തല്ലിക്കെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കിയാല്‍ മതി എന്ന് കരുതുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. പ്രത്യേകിച്ച് വിയര്‍പ്പ് കൂടുതലുള്ളവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു തലവേദനയായി തന്നെ കൊണ്ട് നടക്കുന്നു.

ജാക്കറ്റ് പോലുള്ളവ ധരിക്കുന്ന ദിവസങ്ങളില്‍ വിയര്‍പ്പ് വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നു. എന്നാല്‍ വസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്.

വസ്ത്രം കഴുകി വൃത്തിയാക്കി വെയിലത്ത് ഉണക്കാനിടുകയാണ് ചെയ്യേണ്ടത്. കഴുകാതെ തന്നെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് നിറം അധികമുള്ള വസ്ത്രങ്ങളെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് ഇത് മറിച്ചിട്ട് വേണം ഉണക്കുന്നതിന്. എല്ലാ വിധത്തിലുള്ള വസ്ത്രങ്ങളും വെയിലത്ത് ഉണക്കാനിടാം. ഇത് ബാക്ടീരിയയെ ഇല്ലാതാക്കുന്നതിനും സഹായിക്കും.

ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് 200 മില്ലി വെള്ളത്തില്‍ കലര്‍ത്തി വൃത്തിയുള്ള സ്‌പ്രേ ബോട്ടിലില്‍ മിക്‌സ് ചെയ്യുക. നിങ്ങളുടെ വസ്ത്രങ്ങളില്‍ മുഴുവന്‍ ഒരു നേരിയ രീതിയില്‍ സ്‌പ്രേ ചെയ്ത് ഉണക്കാനിടുക. ഇത് വസ്ത്രങ്ങളിലെ വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

ബേക്കിംഗ് സോഡ കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി വിയര്‍പ്പ് നാറ്റം കൂടുതലുള്ള വസ്ത്രങ്ങള്‍ എടുത്ത് അത് ബേക്കിംഗ് സോഡയും വെള്ളവും മിക്‌സ് ചെയ്ത് സ്‌പ്രേ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ വസ്ത്രങ്ങളിലെ വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

വിനാഗിരിയും വെള്ളവും ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഒരു സ്‌പ്രേ ബോട്ടിലില്‍ അല്‍പം വിനാഗിരിയും വെള്ളവും മിക്‌സ് ചെയ്ത് ഇടക്കിടെ കക്ഷത്തില്‍ സ്‌പ്രേ ചെയ്യാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇനി ഇത് കൂടാതെ വസ്ത്രം ഈ മിശ്രിതം കൊണ്ട് കഴുകുന്നതും വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

എപ്പോഴും വസ്ത്രങ്ങള്‍ ഡ്രൈക്ലീന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. കാരണം ഡ്രൈക്ലീന്‍ ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം ദുര്‍ഗന്ധങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത് അല്‍പം പണച്ചിലവുള്ള മാര്‍ഗ്ഗമാണ്.

Latest News