Kerala

വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

വയനാട്: വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് (25) മരിച്ചത്. പുലർച്ചെ 2 ഓടെയാണ് അപകടമുണ്ടായത്. 16 അം​ഗസംഘമാണ് ഇന്നലെ റിസോർട്ടിലേക്ക് എത്തിയത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്നു വീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.