കൊച്ചി: നെടുമ്പാശേരിയിൽ യുവാവ് കാറടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. തുറവൂർ സ്വദേശി ഇവിന്‍ ജിജോയാണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കാറാണ് ഇടിച്ചത്. സംഭവത്തിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാർ സ്വദേശിയായ ഉദ്യോഗസ്ഥൻ മോഹൻ കുമാർ ആണ് കസ്റ്റഡിയിലുള്ളത്.
മരിച്ച യുവാവും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. നടന്നത് ക്രൂരകൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. കാറിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വാഹനം ഇടിപ്പിക്കുകയായിരുന്നു. ബോണറ്റില്‍ വീണ ഐവിന്‍ നിലവിളിച്ചിട്ടും ഒരു കിലോമീറ്റര്‍ വലിച്ചുകൊണ്ടുപോയി. മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു.
കാറിൽ ഉണ്ടായിരുന്നത് രണ്ടു ഉദ്യോഗസ്ഥർ ആയിരുന്നു. ഇതിലൊരാൾ ഇറങ്ങി ഓടുകയായിരുന്നു. അതേസമയം, ദൃക്സാക്ഷികളായ നാട്ടുകാരുടെ മർദ്ദനമേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ചികിത്സയിലാണെന്നും വിവരം പുറത്തുവരുന്നുണ്ട്.