നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപാണ് കാവ്യയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
2013ല്‍ ‘ലസാഗു ഉസാഘ’ എന്ന സിനിമയിലൂടെയാണ് കാവ്യ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘ഒരേ മുഖം’, ‘കാമുകി’ തുടങ്ങി അഞ്ചിലധികം മലയാള സിനിമകളില്‍ അഭിനയിച്ചു. കൂടാതെ ‘തിരുമണം’ എന്ന തമിഴ് ചിത്രത്തിലും ‘സൂര്യ അസ്‌തമയം’ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു.
ആലപ്പുഴ സ്വദേശിയായ കാവ്യ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിരുന്നു. ശേഷമാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് കാവ്യ സുരേഷ്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുള്ള കാവ്യ നൃത്തപരിപാടികളും അവതരിപ്പിക്കാറുണ്ട്.
content highlight: Kavya Suresh