അമ്പതോളം വർഷങ്ങൾ പഴക്കമുള്ള ഒരു ഹോട്ടൽ, സാധാരണക്കാർ കയറുന്ന ഈ റെസ്റ്റോറന്റിൽ നല്ല നാടൻ ഊണും പറോട്ടയും ബീഫുമാണ് പ്രശസ്തമായത്, രാമകൃഷ്ണ ഹോട്ടൽ, മറ്റെവിടെയുമല്ല മ്മടെ തൃശൂർ ആണ് ട്ടോ. പഴയതാണെങ്കിലും വലിയ ഒരു റെസ്റ്റോറന്റ് ഒന്നും അല്ല. തൃശൂർ കുന്നംകുളം റോഡിൽ പേരാമംഗലം എന്ന സ്ഥലത്താണ് ഈ റെസ്റ്റോറന്റ്. ആ സ്ഥലത്തുള്ള സാധാരണക്കാരുടെ പ്രീയപ്പെട്ട രുചിയിടമാണ് രാമകൃഷ്ണ ഹോട്ടൽ.
ദക്ഷിണേന്ത്യൻ ഭക്ഷണവിഭവങ്ങൾക്കും താങ്ങാനാവുന്ന വിലകൾക്കും പേരുകേട്ടതാണ്. ഒരു പൊറോട്ട എടുത്ത് അതും ആ ബീഫ് കറിയും കൂടെ ചേർത്ത് കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് ഒന്ന് വേറെ തന്നെയാണ്. നല്ല മൊരിഞ്ഞ പൊറോട്ടയാണ്. ബീഫ് കറിക്ക് ഒരു പ്രത്യേക സ്വാദ് തന്നെയുണ്ട്. നല്ല നാടൻ മസാലയുടെ എല്ലാം ടേസ്റ്റ്.
ഊണ് കഴിക്കാൻ ആയി ഇലയിട്ട് അതിൽ ചോറ്, സാമ്പാർ, അച്ചാർ, പപ്പടം, കച്ചംബർ, തോരൻ, അവിയൽ ഇത്രേം കാര്യങ്ങൾ വിളമ്പി. ഇനി ഇതൊന്നും പോരെങ്കിൽ സ്പെഷ്യൽ ഐറ്റംസ് വേറെയുമുണ്ട്. ചിക്കൻ ഫ്രൈ, കട ഫ്രൈ, ഫിഷ് ഫ്രൈ, ബീഫ് ഫ്രൈ, അങ്ങനെ ഒരുപാട് തരാം വിഭവങ്ങൾ ഉണ്ട്. ആവശ്യങ്ങൾക്ക് അനുസരിച് വാങ്ങിക്കാം. നല്ല നാടൻ ഊണ് തന്നെ, കിടിലൻ സ്വാദ് തന്നെ. ബീഫ് ഫ്രൈ നല്ല തേങ്ങാ കൊത്ത് എല്ലാം ചേർത്ത് തയ്യാറാക്കിയതാണ്.
ഇനി തൃശൂർ വരുമ്പോൾ നല്ല നാടൻ ഊണ് കഴിക്കാൻ തോന്നിയാൽ രാമകൃഷ്ണ ഹോട്ടലിലേക്ക് വന്നോളൂ.. പാർക്കിങ് സൗകര്യം ഇല്ല.
ഇനങ്ങളുടെ വില
1. പൊറോട്ട: രൂപ. 12.00
2. ബീഫ് കറി: 120.00 രൂപ
3. ചായ: 12.00 രൂപ
4. ഭക്ഷണം: 70.00 രൂപ
5. ചിക്കൻ 65: 140.00 രൂപ
6. ബീഫ് ഫ്രൈ: 130.00 രൂപ
7. ഫിഷ് ഫ്രൈ: 50.00 രൂപ
വിലാസം: ഹോട്ടൽ രാമകൃഷ്ണ, തൃശൂർ – കുന്നംകുളം റോഡ്, പേരാമംഗലം, കേരളം 680545
ഫോൺ നമ്പർ: 9747730335