ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യം വൈകും. 2026ൽ, നടക്കുമെന്ന് പ്രതീക്ഷിച്ച യാത്ര സാങ്കേതിക കാരണങ്ങളാൽ 2027ലേക്ക് മാറ്റി. ഇപ്പോൾ അതു വീണ്ടും കുറച്ചുമാസം കുടി വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മനുഷ്യനെയും വഹിച്ചുള്ള ബഹിരാകാശ യാത്രയാണ് ഗഗൻയാൻ. ഇതിനായി നാല് യാത്രികരെ ഐ.എസ്.ആർ.ഒ തെരഞ്ഞെടുക്കുകയും അവരുടെ പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തതാണ്. കാരണമെന്താണെന്നോ? ഓപറേഷൻ സിന്ദൂർ. ഓപറേഷൻ സിന്ദൂർ ഗഗൻയാൻ ദൗത്യത്തെ എങ്ങനെയാകും ബാധിച്ചിട്ടുണ്ടാവുക?
നാലു യാത്രികരാണ് ഗഗൻ യാൻ ദൗത്യത്തിന്റെ ഭാഗമായി പരിശീലനത്തിലുള്ളത്. ഇതിൽ ശുഭാൻഷു ശുക്ലയും മലയാളിയായ പ്രശാന്ത് നായരും നാസയിൽ പരിശീലനത്തിലാണ്. മേയ് 29ന് ശുഭാൻഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കുകയും ചെയ്യും. എന്നാൽ, ഗ്രൂപ് ക്യാപ്റ്റൻ അജിത്ത് കൃഷ്ണനെ ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ വ്യോ
മേസന തിരിച്ചുവിളിച്ചതോടെയാണ് പരിശീലന ദൗത്യം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നത്. അദ്ദേഹം ഇനി എന്ന് മടങ്ങുമെന്ന് വ്യക്തമല്ല. ഇതിനിടെ, നാലാമത്തെ യാത്രികനായ അൻഗത് പ്രതാപ് തന്റെ ഗവേഷണ ബിരുദം പൂർത്തിയാക്കാനായി ലീവിൽ പോയതായും റിപ്പോർട്ടുണ്ട്.