കുക്കീസ് കഴിക്കാൻ ഇഷ്ടമാണോ? എങ്കിൽ ഇനി നല്ല ടേസ്റ്റിയായി ചോക്കോ ബട്ടർ കുക്കീസ് ഇനി വീട്ടിൽ ഉണ്ടാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
അര കപ്പ് ചോക്ലേറ്റ് ചിപ്സ് ഒരു പാത്രത്തിൽ എടുത്തു അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് മൈക്രോവേവ് ഓവനിൽ 30 സെക്കന്റ് ചൂടാക്കുക. പിന്നീട് പുറത്തെടുത്തു ഒരു സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്തു വീണ്ടും ഓവനിൽ 30 seconds വെക്കുക.. ചോക്ലേറ്റ് ചിപ്സ് നന്നായി മെൽറ്റ് ആവുന്ന വരെ ഇതു ആവർത്തിക്കുക. തുടർന്ന് ഒരു വലിയ ബൗളിൽ തണുപ്പില്ലാത്ത ബട്ടറും ഐസിങ് ഷുഗറും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.
മറ്റൊരു പാത്രത്തിൽ മൈദയും കോൺഫ്‌ളോറും കൊക്കോ പൗഡറും ഉപ്പും യോജിപ്പിക്കുക. ശേഷം ബീറ്റ് ചെയ്‌ത ബട്ടറിലേക് മിക്സ് ചെയ്തു വച്ച മൈദ കൂട്ട് ഒരു അരിപ്പയിലൂടെ ഇട്ടു കൊടുക്കുക.. മെൽറ്റ് ചെയ്തു വച്ച ചോക്ലേറ്റ്ചിപ്സ് കൂടി ചേർത്ത് ചെറിയ സ്പീഡിൽ ബീറ്റ് ചെയ്യുകയോ മരത്തവികൊണ്ട് യോജിപ്പിക്കുകയോ ചെയ്യുക.ഓവർമിക്സ് ചെയ്യരുത്.
ഓവൻ പ്രീഹീറ്റ് ചെയ്യുക.. ബേക്കിംഗ് ട്രേയിൽ ബട്ടർപേപ്പർ വിരിക്കുക. തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് കയ്യിൽ വച്ചു ചെറുതായി ഷേപ്പ് ചെയ്യുക. ഓരോ കുക്കീസിന്റെയും മേലെയും ചോക്ലേറ്റ്ചിപ്സ് വച്ചു അലങ്കരിക്കുക. പിന്നീട് ഓവനിൽ 180°c യിൽ വച്ച് 15-20 മിനുട്സ് ബേക്ക് ചെയ്‌തെടുക്കുക.