രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളര്‍ ആവശ്യകത ഉയര്‍ന്നതും ഓഹരി വിപണി ദുര്‍ബലമായതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഡോളറിനെതിരെ 32 പൈസയുടെ ഇടിവോടെ 85.64 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്.
ബുധനാഴ്ച നാലുപൈസയുടെ നേട്ടത്തോടെ 85.32ലാണ് രൂപ ക്ലോസ് ചെയ്തത്. ഡോളര്‍, ഓഹരി വിപണി എന്നിവയ്ക്ക് പുറമേ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നീക്കങ്ങളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഇളവുകള്‍ പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.
അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 250 പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 81000ന് മുകളിലാണ് സെന്‍സെക്‌സ്. എച്ച്ഡിഎഫ്‌സി ബാങ്ക്,ഐസിഐസിഐ ബാങ്ക് എന്നി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ഇതിന് പുറമേ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍ടിപിസി, ഇന്‍ഫോസിസ് ഓഹരികളും നഷ്ടത്തിലാണ്.
content highlight: Sensex
















