Business

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്ന് കുറഞ്ഞത് | Gold rate

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയാണ് ഇന്നത്തെ നിരക്ക്. ​ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപയായി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Latest News