തൃശൂർ: പീച്ചി ഡാം റിസർവോയറിൽ കാട്ടാന പ്രസവിച്ചു. കുട്ടി ചെളിയിൽ കുടുങ്ങി. പ്ലാക്കോട് കച്ചിത്തോടാണ് സംഭവം. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി കുടുങ്ങിയതിനാൽ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. അതേസമയം, വനപാലകരെത്തി കാട്ടാനക്കുട്ടിയെ ചെളിയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമം തുടങ്ങി.