പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ലോകരാജ്യങ്ങളടക്കം ചർച്ച ചെയ്യുകയാണ്. പാകിസ്ഥാനുള്ളിലെ ഭീകര ക്യാമ്പുകളിലും വ്യോമതാവളങ്ങളിലും ഇന്ത്യ വരുത്തിയ നാശനഷ്ടങ്ങളുടെ വ്യാപ്തി പാശ്ചാത്യ മാധ്യമങ്ങൾക്കടക്കം വ്യക്തമായിരിക്കുകയാണ്. ഏപ്രിൽ 22 ന് ഭീകരർ നടത്തിയ കൂട്ടക്കൊലയെ “ഭീകരാക്രമണം” ആയി അംഗീകരിക്കാൻ വിസമ്മതിക്കുകയും തീവ്രവാദികളെ “തോക്കുധാരികൾ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തവരാണ് പാശ്ചാത്യ മാധ്യമങ്ങളിൽ വലിയൊരു പങ്കും പക്ഷെ ഇപ്പോൾ നിയന്ത്രണ രേഖയോ അന്താരാഷ്ട്ര അതിർത്തിയോ കടക്കാതെ കൃത്യമായ ആക്രമണങ്ങളിലൂടെ ഭീകര ക്യാമ്പുകളിലും പാകിസ്ഥാൻ വ്യോമതാവളങ്ങളിലും ഇന്ത്യൻ സൈന്യം നടത്തിയ നാശം ഇവരെ മാറ്റി ചിന്തിപ്പിച്ചിരിക്കുകയാണ്.
ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തിനുശേഷം, ‘ദ ന്യൂയോർക്ക് ടൈംസ്’, ‘വാഷിംഗ്ടൺ പോസ്റ്റ്’ തുടങ്ങിയ മാധ്യമ ഭീമന്മാർ, നിഷ്ഠൂരമായ കൊലപാതകങ്ങൾ ഹിന്ദുക്കളാണെന്ന് ചോദിച്ച് അറിഞ്ഞശേഷമാണെന്നത് റിപ്പോർട്ട് ചെയ്യാത്തത് അവരുടെ പരാജയമോ പ്രോപ്പഗാണ്ടയോ ആയിരുന്നിരിക്കണം. കൂടാതെ ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ തോക്കുധാരികൾ അപൂർവ ആക്രമണം നടത്തി എന്നാണ് വാർത്തകളുടെ തലക്കെട്ട്.
എങ്കിലും ലോകമെമ്പാടും വ്യാപകമായി പിന്തുടരുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്യുന്ന രണ്ട് പ്രശസ്ത അമേരിക്കൻ വാർത്താ മാധ്യമങ്ങൾക്ക് പക്ഷെ ഇപ്പോൾ ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യൻ ആധിപത്യം സമ്മതിക്കാതെ വയ്യ എന്നായിരിക്കുന്നു. പാകിസ്ഥാന്റെ സൈനിക സംവിധാനങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിടുന്നതിൽ ഇന്ത്യയ്ക്ക് ‘വ്യക്തമായ മുൻതൂക്കം’ ഉണ്ടെന്ന് ന്യൂയോർക്ക് ടൈംസ് സമ്മതിച്ചപ്പോൾ, പാകിസ്ഥാനിലെ ഇന്ത്യൻ ആക്രമണങ്ങൾ ‘കുറഞ്ഞത് ആറ് വ്യോമതാവളങ്ങളിലുടനീളം’ റൺവേകളടക്കം നശിപ്പിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് സമ്മതിച്ചു