തിരുവനന്തപുരത്തെ ആര്‍മി പബ്ലിക് സ്‌കൂള്‍ 2024-25 അക്കാദമിക് സെഷനിലെ സി.ബി.എസ്.ഇ 10,12 പരീക്ഷകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. രണ്ട് പരീക്ഷകളിലും 100 ശതമാനം വിജയം നേടിയ പാരമ്പര്യം സ്‌കൂള്‍ നിലനിര്‍ത്തി.12-ാം ക്ലാസ്സില്‍ കൊമേഴ്സ് വിഭാഗത്തില്‍ നിന്നുള്ള മന്നത്ത് മിധയും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ നിന്നുള്ള നൈന നായരുമാണ് 98.8% മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പര്‍മാര്‍. അക്കൗണ്ടന്‍സിയിലും ഇക്കണോമിക്സിലും മന്നത്ത് മിധ 100 മാര്‍ക്ക് കരസ്ഥമാകിയപ്പോള്‍,
നൈന നായര്‍ സൈക്കോളജിയിലും നൂറ് ശതമാനം സ്‌കോര്‍ നേടി. സയന്‍സ് വിഭാഗത്തില്‍ അഭിജിത്ത് പി.എസ്. 94.6 ശതമാനം മാര്‍ക്കോടെ ഒന്നാമതെത്തി. സയന്‍സ് വിഭാഗത്തിലെ രോഹിത് യു.ഡി. സൈക്കോളജിയില്‍ 100 ശതമാനം നേടിയപ്പോള്‍ കൊമേഴ്സ് വിഭാഗത്തിലെ ശ്രേയ സാബു അക്കൗണ്ടന്‍സിയില്‍ 100 മാര്‍ക്ക് നേടി. ആര്‍മി പബ്ലിക്ക് സ്‌കൂള്‍
100 ശതമാനം ഫസ്റ്റ് ക്ലാസ്സ് നേടിയതില്‍ 80 ശതമാനം ഡിസ്റ്റിംഗ്ഷനാണ്
10-ാം ക്ലാസ്സില്‍ 96.8 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പറായ ഗാവ്റി എ.എല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ 100 ശതമാനം നേടി. ആരുണ്യ എ.എ 96.4 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനത്തും എ. ആദര്‍ശ് 96.2 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനത്തും എത്തി. ഗൗരവ് റോയ് ഗണിതത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും 100 ശതമാനം നേടിയപ്പോള്‍, നൈതികും, രുദ്ര നായരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ 100 ശതമാനം നേടി. പരീക്ഷ എഴുതിയ 70 വിദ്യാര്‍ത്ഥികളില്‍ 83 ശതമാനം പേരും ഫസ്റ്റ് ക്ലാസ് നേടി.
CONTENT HIGH LIGHTS;Thiruvananthapuram Army Public School scores over 100% in CBSE 10th and 12th exams