ആലപ്പുഴ: ആലപ്പുഴ: സംസ്ഥാനത്ത് കോളറ മരണം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയാണ് മരിച്ചത്. തലവടി സ്വദേശി രഘു പി.ജി (48) ആണ് മരിച്ചത്. കോളറ സ്ഥിരീകരിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രഘു. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.