India

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം; മന്ത്രി വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ബിജെപി

ഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരമാർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സംരക്ഷിച്ച് ബിജെപി. വിദ്വേഷ പരാമര്‍ശത്തിൽ മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്ന് സംസ്ഥാന ബിജെപിയിൽ ധാരണ. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാജി ആവശ്യപ്പെട്ടൽ അത് കോൺഗ്രസിന്റെ വിജയമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

കോടതി തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് യോഗത്തിൽ വ്യക്തമാക്കി. വിഷയത്തിൽ മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാന പ്രകാരം മുന്നോട്ടുപോകാമെന്ന നിലപാടിൽ മധ്യപ്രദേശ് ബിജെപി നേതൃത്വമെത്തിയത്.