Food

കുട്ടികള്‍ക്ക് ഈ സ്നാക്ക് തീർച്ചയായും ഇഷ്ടമാകും; തയ്യാറാക്കാം രുചികരമായ കിളിക്കൂട്

ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു സ്നാക്ക് ഐറ്റം. രുചികരമായ കിളിക്കൂട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ഉരുളക്കിഴങ്ങ് – 2 എണ്ണം
  • സവാള – 1 എണ്ണം വലുത്
  • ചിക്കന്‍ വേവിച്ചുടച്ചത് – 250 ഗ്രാം
  • പച്ചമുളക് – 2 എണ്ണം
  • വെളുത്തുള്ളി – 5 അല്ലി
  • ഇഞ്ചി – 1 ചെറിയ കഷ്ണം
  • കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • ഗരംമസാല -അര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • സേമിയ – 1 കപ്പ്
  • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍ + ഒന്നരക്കപ്പ്
  • കോഴിമുട്ട – 1 എണ്ണം

തയ്യാറാക്കുന്ന വിധം

ഒരു ഫ്രൈ പാനില്‍ വെളിച്ചെണ്ണയൊഴിച്ച് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് ചെറുതായി മുറിച്ച സവാളയും ഉപ്പും ചേര്‍ത്ത് സവാള വാടിവരുന്നതു വരെ നന്നായി വഴറ്റിയെടുക്കുക.ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഗരം മസാലയും ചേര്‍ത്ത് ചെറുതീയില്‍ വീണ്ടും വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ചുടച്ച ചിക്കനും ഉരുളക്കിഴങ്ങും ചേര്‍ത്ത് മിക്‌സ് ചെയ്യുക.അടുപ്പില്‍നിന്ന് മാറ്റി ചൂടാറാന്‍ വയ്ക്കുക.ഒരു പാത്രത്തില്‍ കോഴിമുട്ടയും ഉപ്പും ബീറ്റ് ചെയ്ത് വെയ്ക്കുക .ഉരുളക്കിഴങ്ങ് ചിക്കന്‍ മസാലയില്‍നിന്ന് കുറച്ചെടുത്ത് പരത്തി നടുവില്‍ ഒരു കുഴിപോലെയാക്കി കോഴിമുട്ടയിലും സേമിയയിലും മുക്കി ഫ്രൈ ചെയ്യുക.