Kerala

തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; താമസിച്ചിരുന്നത് ആൺസുഹൃത്തിനൊപ്പം

തിരുവനന്തപുരം: കൈമനത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണു മരിച്ചത്. ആൺസുഹൃത്ത് സജികുമാറിനൊപ്പമാണ് ഷീജ താമസിച്ചിരുന്നത്. സജിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം. ഷീജയും സജിയും തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തിരുവനന്തപുരം കൈമനം കുറ്റിക്കാട് ലൈനിൽ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കത്തിയ നിലയിൽ കണ്ടെത്തിയത്.