Sports

ലോകകപ്പ് യോ​ഗ്യതാ മത്സരം; മെസി അര്‍ജന്റീന ടീമില്‍ കളിക്കും | Argentina

28 അംഗ പ്രഥാമിക സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക സംഘത്തെ കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചപ്പോൾ‌ ടീമിൽ ഇടംപിടിച്ച് ലയണല്‍ മെസിയും. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെയാണ് ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍.

28 അംഗ പ്രഥാമിക സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 37കാരനായ ഇതിഹാസം മാര്‍ച്ചിനു ശേഷം ദേശീയ ടീമില്‍ കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു. അതിനിടെ യുറുഗ്വെ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ പോരാട്ടങ്ങളിലും താരം കളിച്ചില്ല. എന്നാല്‍ ഈ മത്സരങ്ങള്‍ മെസിയുടെ അഭാവത്തിലും അര്‍ജന്റീന ജയിച്ചു കയറിയിരുന്നു. ലമീന്‍ യമാല്‍ മാജിക്ക്! ലാ ലിഗ കിരീടമുറപ്പിച്ച് ബാഴ്‌സലോണ നിലവില്‍ ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. യുറുഗ്വെ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ വിജയത്തോടെ തന്നെ അവര്‍ യോഗ്യത ഉറപ്പാക്കിയിരുന്നു.

ഇനി നടക്കാനുള്ള മത്സരങ്ങള്‍ അര്‍ജന്റീനയെ സംബന്ധിച്ചു പരിശീലന പോരാട്ടം കൂടിയാണ്. വരുന്ന കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുകയും അവരുടെ ലക്ഷ്യമാണ്. ചിലിക്കെതിരെ എവേ പോരാട്ടമാണ് അര്‍ജന്റീന കളിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് മത്സരം. കൊളംബിയക്കെതിരെ ബ്യൂണസ് അയേഴ്‌സിലാണ് പോരാട്ടം. ജൂണ്‍ 10നാണ് മത്സരം.

content highlight: Messi