കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ ഒരു മിക്സഡ് ഫ്രൂട്ട് വിപ്പ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
എല്ലാ പഴങ്ങളും ചെറുതായരിയുക. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇതിൽ നിന്ന് മുക്കാൽ പങ്ക് മാറ്റിവയ്ക്കുക. മിച്ചമുള്ളത് മിക്സിയിലോ ബ്ളെന്ററിലോ ഇട്ട് നന്നായി അടിച്ച് ഒരു കപ്പ് കണ്ടൻസ്ഡ് മിൽക്കും ചേർത്ത് ഒന്നുകൂടി അടിച്ച് ഒരു ബൗളിലേക്ക് പകരുക. ഇതിൽ മാറ്റിവച്ചിരിക്കുന്ന പഴങ്ങൾ ചേർക്കുക. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് വിളമ്പാൻ നേരത്ത് മാത്രം പുറത്ത് എടുക്കുക. ഐസ്ക്രീം ബൗളുകളിലേക്ക് പകർന്ന് മീതെ ഡ്രൈ ഫ്രൂട്ടുകൾ അരിഞ്ഞതിട്ട് ഓരോ ചെറിപ്പഴം മീതെയായി വച്ച് അലങ്കരിച്ച് വിളമ്പുക.