മസാല കേക്ക് തയ്യാറാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
റൊട്ടി ആവിശ്യത്തിന് പാലും ഉപ്പും മുട്ടയും ചേർത്ത് അരച്ച് മാറ്റി വയ്ക്കുക (ദോശ മാവിന്റെ പരുവം) പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ സവോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില ഇവ വഴറ്റിയ ശേഷം പൊടികൾ ചേർക്കുക. പൊടികളുടെ പച്ചമണം മാറുമ്പോൾ കോഴികഷ്ണങ്ങലും മല്ലിയിലയും ചേർത്ത് യോചിപ്പിക്കുക.
ചെറിയ തീയിൽ കുഴിവുള്ള ഒരു നോൺസ്റ്റിക് പാനിൽ കുറച് ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ മാവിന്റെ പകുതി ഒഴിക്കുക പകുതി വേവ് ആകുമ്പോൾ കോഴിമസാല മുകളിലായി നിരത്തിയതിനു ശേഷം ബാക്കിയുള്ള മാവും മുകളിലായി ഒഴിച്ച് അടച്ചു വേവിക്കുക 10 മിനിറ്റ് കഴിയുമ്പോൾ മറുവശം തിരിച്ചിടുവാൻ ഒരു പരന്ന പത്രം പാൻ ഇന്ടെ മുകളിൽ വെച്ച് തിരിക്കുക.