Food

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫ്രൂട്ട് കസ്റ്റാര്‍ഡ് റെസിപ്പി നോക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കസ്റ്റാർഡ് റെസിപ്പി നോക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • പാല്‍-3 കപ്പ്
  • കസ്റ്റാര്‍ഡ് പൗഡര്‍-അര കപ്പ്
  • വാനില എസന്‍സ്-അര ടീസ്പൂണ്‍
  • പഞ്ചസാര-പാകത്തിന്
  • പഴവര്‍ഗങ്ങള്‍
  • ഡ്രൈ ഫ്രൂട്‌സ്

തയാറാക്കുന്നു വിധം

പാല്‍ പഞ്ചസാരയും ചേര്‍ത്തു തിളപ്പിയ്ക്കുക. മറ്റൊരു പാത്രത്തില്‍ അല്‍പം പാല്‍ ഒഴിയ്ക്കുക. ഇതു തിളപ്പിയ്ക്കുക. ഇതിനൊപ്പം കസ്റ്റാര്‍ഡ് പൗഡര്‍ കലക്കി ഇളക്കിക്കൊണ്ടിരിയ്ക്കുക. ഈ മിശ്രിതം തിളച്ചു കൊണ്ടിരിയ്ക്കുന്ന പാലില്‍ ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കും. ഈ മിശ്രിതം അല്‍പം കട്ടിയാകുമ്പോള്‍ വാങ്ങി വയ്ക്കാം. വാനില എസന്‍സ് ചേര്‍ത്തിളക്കുക. ഇതില്‍ അരിഞ്ഞ പഴവര്‍ഗങ്ങള്‍ ചേര്‍ക്കാം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിയ്ക്കാം. ഫ്രീസറില്‍ വയ്ക്കരുത്.