Food

കിടിലൻ സ്വാദിലൊരു ടൊമാറ്റോ പുലാവ് ഉണ്ടാക്കിയാലോ?

കിടിലൻ സ്വാദിൽ ഒരു പുലാവ് തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ടൊമാറ്റോ പുലാവ് റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ബസ്മതി റൈസ്-2 കപ്പ്
  • സവാള-1
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
  • തക്കാളി-3
  • ക്യാപ്‌സിക്കം-1
  • പനീര്‍-അരക്കപ്പ്
  • ഗ്രീന്‍പീസ്-അരക്കപ്പ്
  • പച്ചമുളക്-൨
  • ടൊമാറ്റോ കെച്ചപ്പ്-കാല്‍ കപ്പ്
  • മുളകുപൊടി-1 ടീ്‌സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
  • പാവ്ബാജി മസാല-2 ടീസ്പൂണ്‍
  • ഉപ്പ്
  • മല്ലിയില
  • എണ്ണ

തയ്യാറാക്കുന്ന വിധം

അരി കഴുകി പാകത്തിനു വേവിച്ചു വയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. ഇത് മൂപ്പായി കഴിയുമ്പോള്‍ സവാള അരിഞ്ഞതു ചേര്‍ത്തിളക്കുക.സവാളി മൂത്തു കഴിയുമ്പോള്‍ തക്കാളി, മഞ്ഞള്‍പ്പൊടി, മുളുകുപൊടി, പാവ്ബാജി മസാല എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്തിളക്കണം. പിന്നീട് ഇതിലേയ്ക്ക് ക്യാപ്‌സിക്കം, പച്ചമുളക്, ഗ്രീന്‍പീസ്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കണം. ഇതിലേയ്ക്ക് പാകത്തിനു വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. കൂട്ട് വെന്തു കഴിഞ്ഞാല്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ചോറ് ചേര്‍ത്തിളക്കുക. മല്ലിയില അരിഞ്ഞു ചേര്‍ത്തു വാങ്ങി വയ്ക്കാം.