അവിചാരിതമായ ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ, ഒരാളെ സ്പർശിക്കുമ്പോൾ പലപ്പോഴും ചെറുതായി ഷോക്കടിക്കുന്നതുപോലെ തോന്നിയിട്ടില്ലേ? എന്തായിരിക്കും ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? വലിയ വേദനയൊന്നും തോന്നാറില്ലെങ്കിലും ഇതൊരു രോഗാവസ്ഥയാണെന്നാണ് പഠനങ്ങൾ പറയുന്നത്.
എന്താണ് ഈ വൈദ്യുതി പ്രവാഹങ്ങള്‍
ഇതൊരു സാങ്കേതികമായ വൈദ്യുതാഘാതമല്ലെങ്കിലും പെട്ടെന്നുളളതും കുറച്ചുസമയം നിലനില്‍ക്കുന്നതുമായ ഒരു വേദനയാണ്. ശരീരത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി പ്രവാഹമായി ഇതിനെ വിശേഷിപ്പിക്കാം. ദിവസത്തില്‍ പല തവണ സംഭവിക്കുകയും ചെയ്യാം.
ഇത്തരം സംവേദനങ്ങള്‍ നാഡികളുടെ പ്രശ്‌നത്തെയാണ് സൂചിപ്പിക്കുന്നത്. നാഡികള്‍ തലച്ചോറിനും ശരീരത്തിനും ഇടയില്‍ സിഗ്നലുകള്‍ അയക്കുന്നു. നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ പ്രകോപനം ഉണ്ടാകുമ്പോഴോ വൈദ്യുതാഘാതം പോലെയുള്ള അസാധാരണമായ സിഗ്നലുകള്‍ അയക്കാന്‍ അവയ്ക്ക് കഴിയും.
ഒരാള്‍ക്ക് വൈദ്യുതാഘാതം അനുഭവപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്.
വിറ്റാമിന്‍ ബി12 അപര്യാപ്തതയും വൈദ്യുതാഘാതവും
ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ബി 12 ലഭിക്കാതെ വരുമ്പോള്‍ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യാം. ഈ അവസ്ഥയാണ് ന്യൂറോപ്പതി. കേടായ ഞരമ്പുകള്‍ തലച്ചോറിലേക്ക് തെറ്റായ സിഗ്നലുകള്‍ അയച്ചേക്കാം. ഇത് ഇക്കിളി, മരവിപ്പ്, വൈദ്യുതാഘാതം പോലെയൊക്കെ തോന്നാന്‍ കാരണമാകുന്നു. വിറ്റാമിന്‍ ബി12 ന്റെ അഭാവവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക അവസ്ഥയെ ലെര്‍മിറ്റിന്റെ ലക്ഷണം എന്ന് വിളിക്കുന്നു. കഴുത്ത് മുന്നോട്ട് വളയ്ക്കുമ്പോള്‍ നട്ടെല്ലിലൂടെയും കൈകാലുകളിലൂടെയും പെട്ടെന്ന് വൈദ്യുതാഘാതം അനുഭവപ്പെടുന്ന അവസ്ഥ. വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലം നാഡികളുടെ സംരക്ഷണ ആവരണം തകരാറിലാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
എന്താണ് പ്രതിവിധി
മരവിപ്പ്, ബലഹീനത, അല്ലെങ്കില്‍ ബാലന്‍സ് പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഷോക്ക് ഏല്‍ക്കുന്നതുപോലെ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക. ആവശ്യമെങ്കില്‍ നാഡീപരിശോധനകള്‍ നടത്തുകയും നിങ്ങളുടെ B12ന്റെ ലവലുകള്‍ പരിശോധിക്കുകയും ചെയ്‌തേക്കാം.
content highlight: Shake Hand