നിങ്ങളൊരു സൂപ്പ് പ്രേമിയാണോ? എങ്കിൽ ഈ റെസിപ്പി നിങ്ങൾക്കുള്ളതാണ്. വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചിക്കന്‍ മഷ്റൂം സൂപ്പ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ബോണ്‍ലെസ് ചിക്കന്‍- 150 ഗ്രാം
- ഒലീവ് ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍
- ബട്ടര്‍ രണ്ട് ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി നുറുക്കിയത്- മൂന്ന്
- മഷ്റൂം നുറുക്കിയത് – എട്ട്
- സവാള, കാരറ്റ് നുറുക്കിയത് -ഒന്ന് വീതം
- തൈം – അര ടീസ്പൂണ്‍
- കോണ്‍ഫ്ളോര്‍- അര ടേബിള്‍ സ്പൂണ്‍
- ചിക്കന്‍ സ്റ്റോക്ക്- രണ്ടര കപ്പ്
- പാര്‍സ്ലി നുറുക്കിയത് – ഒരു ടേബിള്‍ സ്പൂണ്‍
- ഫ്രഷ് ക്രീം- അര കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ ഒലീവ് ഓയില്‍ ചൂടാവുമ്പോള്‍ ചിക്കന്‍ കഷ്ണങ്ങളും അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് നാല് മിനിട്ട് വേവിക്കുക. ചെറുതീയിലാണ് വേവിക്കേണ്ടത്. അതിലേക്ക് സവാള, വെളുത്തുള്ളി, മഷ്റൂം, കാരറ്റ് എന്നിവയിട്ട് വീണ്ടും വേവിക്കുക. ഇനി ബട്ടര്‍, കോണ്‍ഫ്ളോര്‍ എന്നിവ ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റണം. നല്ല മണം വരുമ്പോള്‍ ചിക്കന്‍ സ്റ്റോക്ക്, പാര്‍സ്ലി, ഉപ്പ്, തൈം, കുരുമുളക് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ നാല് മിനിട്ട് വേവിക്കുക. ഇനി ഫ്രഷ് ക്രീം ചേര്‍ത്ത് അടുപ്പില്‍ നിന്നിറക്കാം.