എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ലസ്സിയുടെ റെസിപ്പി നോക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ കട്ടിയുള്ള തൈര് ഒഴിക്കുക. ഇതിലേക്ക് തണുത്ത പാല്‍, തണുത്ത വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വിടുക. കുമിളകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാ പൊടിയും പനിനീരും ചേര്‍ക്കുക.പിന്നീട് ഐസ് കട്ട ഇട്ടതിന് ശേഷം നന്നായി കുലുക്കി കൊടുക്കുക.
തയ്യാറാക്കിയ മിശ്രിതം ഒരു മിക്‌സിയിലെ ജാറിലേക്ക് മാറ്റുക.അതിന് ശേഷം എല്ലാം യോജിപ്പിക്കുക.ഇനി തയ്യാറാക്കിയ പാനീയം ഗ്ലാസിലേക്ക് മാറ്റാം. പാനീയം അണ്ടിപ്പരിപ്പ് ,ബദാം കുങ്കുമപ്പൂ സ്ട്രാന്റ്‌സ് എന്നിവ വെച്ച് അലങ്കരിക്കാം.