Tech

അത്യു​ഗ്രൻ സുരക്ഷയും കിടിലൻ ഡിസൈനുമായി ആൻഡ്രോയിഡ് 16 എത്തുന്നു | Android 16

ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ആൻഡ്രോയിഡ് 16 എത്തുക

ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ​ഗൂ​ഗിൾ. ചൊവ്വാഴ്ച നടത്തിയ ആൻഡ്രോയിഡ‍് ഷോയിലാണ് പുതിയ ഓഎസിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടത്. ​ഗൂ​ഗിളിന്റെ മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ് ഡിസൈന്‍ ലാംഗ്വേജ് അടിസ്ഥാനമാക്കിയാണ് ആൻഡ്രോയിഡ് 16 എത്തുന്നത്.

ആൻഡ്രോയിഡിനുള്ള ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനമായ ഗൂഗിളിന്റെ അഡ്വാൻസ്ഡ് പ്രൊട്ടക്ഷൻ അപ്‌ഗ്രേഡ് ചെയ്യുന്നു എന്ന വിവരവും ​ഗൂ​ഗിൾ പങ്കുവെച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ആൻഡ്രോയിഡ് 16 എത്തുക. പിക്സൽ ഡിവൈസുകളിലാണ് ആദ്യം പുത്തൻ ആൻഡ്രോയിഡ് എത്തുക.

റിയല്‍ ടൈം അപ്‌ഡേറ്റ്‌സ് ഓണ്‍ ഡിസ്‌പ്ലേയാണ് പുതിയ ആൻ‍ഡ്രേോയിഡിലെത്തുന്ന പുത്തൻ ഫീച്ചറുകളിൽ ഒന്ന്. തത്സമയ അപ്‌ഡേറ്റുകള്‍ തരുന്ന ആപ്പുകള്ളിൽ നിന്നുള്ള വിവരങ്ങൾ നിരന്തരം ആപ്പുകൾ ഓൺ ആക്കി നോക്കാതെ തന്നെ അറിയാൻ സാധിക്കുമെന്നതാണ് റിയല്‍ ടൈം അപ്‌ഡേറ്റ്‌സ് ഓണ്‍ ഡിസ്‌പ്ലേ എന്ന ഫീച്ചറിന്റെ പ്രത്യേകത.

content highlight: Android 16