നന്ദന്‍കോട് കൂട്ടക്കൊല കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ ബെഹ്റ യുടെ അഭിനന്ദനം. കേസിലെ ഏകപ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ കോടതി 12 വര്‍ഷം കഠിനതടവിനും തുടര്‍ന്ന് ജീവപര്യന്തം കഠിനതടവിനും ശിക്ഷിച്ച സാഹചര്യത്തിലാണ് ബെഹ്റയുടെ അഭിനന്ദനം. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച് പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കാന്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞതായി സംസ്ഥാന പോലീസ് മേധാവി ഡോ. ദര്‍ബേഷ് സഹേബിനയച്ച കത്തില്‍ ലോകനാഥ് ബഹ്‌റ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൊലക്കേസുകളുടെ അന്വേഷണത്തില്‍ മാതൃകയാകേണ്ട കേസന്വേഷണമാണ് ഈ കേസിലേത്. ഇത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലോകനാഥ് ബഹ്‌റ കത്തില്‍ പറയുന്നു. സംഭവസമയത്ത് സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായിരുന്ന ലോകനാഥ് ബഹ്‌റ സംഭവസ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ് അദ്ദേഹം ഇപ്പോള്‍.
അന്നത്തെ ദക്ഷിണ മേഖല ഐ ജി മനോജ് എബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.അരുള്‍ ബി കൃഷ്ണ,കാന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജു, മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ കെ ദിനില്‍ എന്നിവരെ പേരെടുത്തു പറഞ്ഞു കത്തില്‍ അഭിനന്ദിച്ചിട്ടുണ്ട്.
CONTENT HIGH LIGHTS;Nandancode massacre case: Former DGP Lok Nath Behera congratulates the investigating officers