വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതില്‍ Snapdragon 8 Elite ചിപ്സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.
ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ വില ഏകദേശം 50,000 രൂപയാകാന്‍ സാധ്യതയുണ്ട്. വണ്‍പ്ലസ് 13ആറിനും വണ്‍പ്ലസ് 13നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒരു കോംപാക്ട് ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഫോണിന് 6.32 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കും. ഇന്ത്യയില്‍ കറുപ്പ്, പിങ്ക്, പച്ച നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്തിയേക്കും.
ഫോണിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് കമ്പനി കാര്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഫ്‌ലാറ്റ് ഡിസൈനും ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂളും 13T പോലുള്ള ഡ്യുവല്‍ സെന്‍സര്‍ സിസ്റ്റവുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ഫോണ്‍ ടെലിഫോട്ടോ ലെന്‍സും വാഗ്ദാനം ചെയ്‌തേക്കും.
ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 6,000mAh+ വലിപ്പമുള്ള ബാറ്ററിയാകാം ഫോണില്‍ ക്രമീകരിക്കുക. ആന്‍ഡ്രോയിഡ് 15 അധിഷ്ഠിത ഓക്‌സിജന്‍ OS പതിപ്പും മറ്റ് OnePlus 13 സീരീസ് മോഡലുകളെപ്പോലെ ചില എഐ സവിശേഷതകളുമായിട്ടാകാം ഫോണ്‍ വിപണിയില്‍ എത്തുക.
content highlight: Oneplus 13 S