Kerala

കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിൾ ആണ്, വി ഡി സതീശനുമായി സംസാരിക്കും, പ്രവേശനം വൈകിയത് അസുഖം മൂലം; പിവി അൻവർ

ആശാവർക്കമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്ന് പി വി അൻവർ. ആശാ സമരം തുടങ്ങിയതിന് ശേഷമാണ്  പി എസ് സി അംഗങ്ങളുടെ ശമ്പളം കൂട്ടിയത്. പിണറായിയുടെ ബന്ധുക്കളും ആളുകളും ആണ്  പി എസ് സി അംഗങ്ങൾ. പിണറായിസത്തിന്റെ അടിവേര് തൊണ്ടിയെ ഈ സമരം കടന്നു പോകൂ.

യുഡിഎഫ് പ്രവേശനം അടുത്ത ദിവസം തന്നെ വിഡി സതീശനുമായി സംസാരിക്കും. തനിക്ക് സുഖം ഇല്ലാത്തത് മൂലമാണ് വൈകിയത്. കോൺഗ്രസിനെ കണ്ട് ഭരണം പിടിക്കാം എന്ന് കരുതേണ്ട. ഗാന്ധിജിയും നെഹ്രുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ലേയെന്നും അൻവർ ചോദിച്ചു.

കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിൾ ആണ്. നിലമ്പൂർ ഇപതെരഞ്ഞെടുപ്പ് ഈ മാസം 25 ന് അകം ഹൈക്കോടതിയെ സമീപിക്കും. 22 ന് ആണ് കോടതി അവധി കഴിയുക. ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിരുന്നു ഒരു മറുപടിയും ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ ഒരാള് മരിക്കുമ്പോൾ മാത്രമാണ് ഇവർക്ക് അനക്കം ഉണ്ടായത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടാവാനില്ല. അഞ്ചുലക്ഷത്തിന്റെ ചെക്ക് എഴുതി നിൽക്കുകയാണ്. മരിച്ചവർ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു നടക്കുകയാണെന്നും പിവി അൻവർ വിമർശിച്ചു.