Financial Planning

ഈ സർക്കാർ പദ്ധതിയിലൂടെ നിങ്ങൾക്ക് കോടീശ്വരനാകാം; ഇതി കോംമ്പൗണ്ടിങ് മാജിക്ക്!!

ദീര്‍ഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ പദ്ധതി പരിചയപ്പെട്ടാലോ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടെ എന്നതും ഇതിന്റെ പ്രത്യേകതയാണ്. പിപിഎഫിന്റെ 15 + 5 + 5 നിയമം പാലിച്ചാൽ പ്രതിമാസം 60,000 പലിശ നേടാനും നിങ്ങളുടെ അക്കൗണ്ടില്‍ 1 കോടി രൂപ സമ്പാദ്യവും ഉറപ്പാക്കാന്‍ കഴിയും.

കോടീശ്വരനാകാന്‍ വേണ്ടി പിപിഎഫിൽ തന്നെയുള്ള ഒരു പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പിപിഎഫിന്റെ നോര്‍മല്‍ കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഇതു നീട്ടാന്‍ കഴിയും. 5 വര്‍ഷം വീതം രണ്ടു തവണയാണ് നീട്ടാന്‍ കഴിയുക. ഇതു നിങ്ങളുടെ നേട്ടം കോമ്പൗണ്ടിംഗ് വഴി പലമടങ്ങ് വര്‍ധിപ്പിക്കുമെന്നതാണ് സത്യം.

 

റിപ്പോര്‍ട്ടുകള്‍ പ്രകാരം പിപിഎഫ് കാലാവധി കഴിഞ്ഞതിന് ശേഷം നീട്ടാന്‍ കഴിയും. ഇവിടെ ക്ലോസിംഗ് ബാലന്‍സിന് തുടര്‍ന്നും 7.1% വാര്‍ഷിക പലിശ ലഭിക്കും. ഇങ്ങനെ 25 വര്‍ഷം നിക്ഷേപം തുടരുന്നതു വഴി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു കോടി രൂപ വരെ സ്വരൂപിക്കാന്‍ കഴിയും. ഇതിനു നിങ്ങള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം വരെ നിക്ഷേപിക്കേണ്ടതുണ്ട്.

ഇനി കുറഞ്ഞ് കണക്കുകള്‍ നോക്കാം. 7.1% വാര്‍ഷിക പലിശ നിരക്കില്‍ നിങ്ങളുടെ 15 വര്‍ഷത്തെ നിക്ഷേപം 22,50,000 രൂപ അക്കൗണ്ടില്‍ സൃഷ്ടിക്കും. പലിശ കൂടി ചേര്‍ക്കുമ്പോള്‍ 15 വര്‍ഷത്തിനുശേഷം നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ 40,68,209 രൂപ ഉണ്ടാകും. ഇനി നിങ്ങള്‍ ഇത് 5+ 5 വര്‍ഷത്തേക്ക് നീട്ടണം. അങ്ങനെ 25 കഴിയുമ്പോള്‍ നിങ്ങളുടെ ആകെ നിക്ഷേപ തുക 37,50,000 രൂപയാകും. പലിശ കൂടി ചേര്‍ക്കുമ്പോള്‍ അക്കൗണ്ട് 1.02 കോടിയില്‍ എത്തും.

അതായത് 1 കോടി രൂപയെന്ന ആദ്യ ലക്ഷ്യം നമ്മള്‍ കൈവരിച്ചു കഴിഞ്ഞു. ഇനി പ്രതിമാസം 60,000 രൂപ കിട്ടുന്നത് എങ്ങനെ എന്നു നോക്കാം. ഇതിന് നിങ്ങള്‍ നിങ്ങളുടെ അക്കൗണ്ടിലെ ഒരു കോടി രൂപ വീണ്ടും നിക്ഷേപിക്കുക. ഇവിടെ തുടര്‍ നിക്ഷേപങ്ങള്‍ ആവശ്യമില്ല. അക്കൗണ്ടിലുള്ള ഒരു കോടി തന്നെ ധാരാളം. 7.1% പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ വരുമാനം 7,31,300 ആയിരിക്കും. ഇത് 12 മാസങ്ങളായി വിഭജിക്കുമ്പോള്‍ മാസം 60,000 രൂപ കിട്ടും.

ഈ പിന്‍വലിക്കലുകള്‍ക്ക് പലിശ ഇല്ലെന്നതാണ് ഹൈലൈറ്റ്. മുകളില്‍ പറഞ്ഞ കണക്കുകള്‍ നിലവിലെ പിപിഎഫ് പലിശയായ 7.1% നിരക്കിലുള്ള വിലയിരുത്തലുകളാണ്. ഈ സര്‍ക്കാര്‍ പദ്ധതിയുടെ പലിശ ഓരോ 3 മാസത്തിലും പരിഷ്‌കരിക്കപ്പെടുന്നു. അതിനാല്‍ വരും നാളുകളില്‍ ഈ കണക്കുകളില്‍ മാറ്റങ്ങള്‍ വന്നേക്കാം.

Latest News