News

ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍ ഫ്ളെക്സിബിള്‍ വിപണി ബന്ധിത പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ ബജാജ് ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് യൂണിറ്റ് ലിങ്ക്ഡ്, പങ്കാളിതര, വ്യക്തിഗത പെന്‍ഷന്‍ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് സ്മാര്‍ട്ട് പെന്‍ഷന്‍ അവതരിപ്പിച്ചു. തങ്ങളുടെ റിട്ടയര്‍മെന്‍റ് ആസൂത്രണത്തിന്‍റെ നിയന്ത്രണം ഉപഭോക്താക്കള്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്‍കുന്നതാണീ പദ്ധതി. ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉറപ്പായ വരുമാനം, റിട്ടയര്‍മെന്‍റ് വര്‍ഷങ്ങളില്‍ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാനായുള്ള പിന്തുണ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാനാവുന്ന റിട്ടയര്‍മെന്‍റ് സമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്. അടുത്തിടെ അവതരിപ്പിച്ച ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 200 ആല്‍ഫ 30 ഇന്‍ഡക്സ് പെന്‍ഷന്‍ പദ്ധതിയുമായാണ് ഇതിനെ ബന്ധിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളും സാമ്പത്തികമായി സുരക്ഷിതമായ റിട്ടയര്‍മെന്‍റ് ആസൂത്രണം ചെയ്യാന്‍ വ്യക്തികളെ സഹായിക്കുന്ന ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളുമാണ് ഇതിനുള്ളത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നഷ്ടസാധ്യത നേരിടാനുള്ള കഴിവനുസരിച്ച് തെരഞ്ഞെടുക്കാനാവുന്ന അഞ്ച് പദ്ധതി വിഭാഗങ്ങളാണ് ഇവിടെയുള്ളത്.

വെറും പത്തു വര്‍ഷത്തില്‍ ആരംഭിക്കുന്ന പോളിസി കാലാവധി, 45 വയസ് എന്ന കുറഞ്ഞ പ്രായത്തില്‍ തന്നെ ആനുകൂല്യങ്ങള്‍ ആരംഭിക്കുന്നു തുടങ്ങിയ ശക്തമായ സവിശേഷതകളാണ് ഈ പദ്ധതിക്കുള്ളത്. അതിന്‍റെ ചില മുഖ്യ സവിശേഷതകള്‍ താഴെ:

  • സമാഹരിച്ച തുകയുടെ 60 ശതമാനം വരെ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുന്ന സമയത്ത് നികുതി വിമുക്തമായി പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം. ലോയല്‍റ്റി അഡിഷന്‍, പോളിസിയുടെ 15-ാം വര്‍ഷത്തിന്‍റെ അവസാനത്തില്‍ വെസ്റ്റിങ് ബൂസ്റ്റര്‍ തുടങ്ങിയവയിലൂടെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍.
  • ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ റിട്ടയര്‍മെന്‍റ് ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ആനുകൂല്യങ്ങള്‍ കിട്ടുന്ന കാലാവധി നീട്ടി വെക്കാനുള്ള സൗകര്യം.

നിഫ്റ്റി 200 യൂണിവേഴ്സിലെ ഉയര്‍ന്ന തലത്തിലെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 200 ആല്‍ഫ 30 ഇന്‍ഡക്സ് പെന്‍ഷന്‍ പദ്ധതിയോടു ചേര്‍ന്നാണ് ഇതെത്തുന്നത്. വിപണിയിലെ പ്രതീക്ഷകള്‍ക്കുമപ്പുറം പ്രകടനങ്ങള്‍ വിലയിരുത്താന്‍ ജെന്‍സണ്‍സ് ആല്‍ഫയാണ് ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നത്. ഇതിലൂടെ ശക്തമായ സാധ്യതകളും ഉയര്‍ന്ന വരുമാനവും ലഭ്യമാക്കുന്ന 30 ഓഹരികള്‍ തെരഞ്ഞെടുക്കും. വൈവിധ്യവല്‍ക്കരണത്തിലൂടേയും വിപണി അധിഷ്ഠിത സ്വത്തു സമ്പാദനത്തിലൂടേയും ഒരൊറ്റ റിട്ടയര്‍മെന്‍റ് അധിഷ്ഠിത പദ്ധതിയിലൂടെ സമ്പത്തു സൃഷ്ടിക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സവിശേഷതകള്‍ക്ക് അനുസരിച്ചു നിക്ഷേപിക്കാനാവുന്ന അഞ്ചു മറ്റു തെരഞ്ഞെടുപ്പുകളും ലഭ്യമാണ്.

റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ലഭ്യമാകുന്ന രീതിയാണ് ആഗോള തലത്തിലുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു. ഇതൊരു രണ്ടാം വരുമാനമാകും. പക്ഷേ കൂടുതല്‍ ഇന്ത്യക്കാര്‍ക്കും പിഎഫില്‍ നിന്നുള്ള സമ്പാദ്യങ്ങള്‍ മാത്രമേയുള്ളു. എങ്കില്‍ പോലും പ്രത്യേക ശ്രദ്ധയോടെയുള്ള റിട്ടയര്‍മെന്‍റ് പദ്ധതികള്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും മുന്‍ഗണനയല്ലെന്നതാണ് വസ്തുത. റിട്ടയര്‍മെന്‍റിനു ശേഷമുള്ള കാലത്തെ തങ്ങളുടെ സാമ്പത്തിക സുരക്ഷയെ കുറിച്ചു ചിന്തിക്കുന്നവര്‍ക്ക് മികച്ച ഒന്നാണ് തങ്ങളുടെ ഫ്ളെക്സിബിള്‍ വിപണി ബന്ധിത പെന്‍ഷന്‍ പദ്ധതി. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാനും മികച്ച റിട്ടയര്‍മെന്‍റ് സമ്പാദ്യം വളര്‍ത്താനും സുവര്‍ണ വര്‍ഷങ്ങളിലേക്ക് സ്ഥിരതയുള്ള ആനുവിറ്റി ഉറപ്പാക്കാനും സഹായിക്കും. റിട്ടയര്‍മെന്‍റ് പദ്ധതികള്‍ ശക്തമാക്കാനാണ് ബജാജ് അലയന്‍സ് ലൈഫ് ശ്രമിക്കുന്നത്. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാനാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. അതുവഴി അവരുടെ ജീവിത ലക്ഷ്യങ്ങള്‍ റിട്ടയര്‍മെന്‍റിനു ശേഷവും ആത്മവിശ്വാസത്തോടെ നേടാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യ സവിശേഷതകള്‍:

1. വിപണി ബന്ധിത വളര്‍ച്ചയോടെ ഉയര്‍ന്ന വരുമാനത്തിനുള്ള സാധ്യത –

വിപണി ബന്ധിത വരുമാനങ്ങളിലൂടെ നിങ്ങളുടെ റിട്ടയര്‍മെന്‍റ് സമ്പാദ്യം വളര്‍ത്താനുള്ള അവസരം ലഭ്യമാക്കുന്നു.

2. ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പ്രായം-

45 വയസ് എന്ന കുറഞ്ഞ പ്രായം മുതല്‍ ലഭിച്ചു തുടങ്ങുന്നു.

3. പോളിസി കാലാവധി-

പത്തു വര്‍ഷം മുതല്‍ ആരംഭിക്കുന്നു. പരമാവധി ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുന്ന വയസു വരെ

4. വിപുലമായ പദ്ധതികളുടെ ശ്രേണി-

നഷ്ട സാധ്യതകള്‍ വഹിക്കാനുള്ള കഴിവിന്‍റെ അടിസ്ഥാനത്തില്‍ വിവിധങ്ങളായ തെരഞ്ഞെടുപ്പുകള്‍ക്ക് അവസരം.

5. ആനുകൂല്യങ്ങള്‍ ആരംഭിക്കുന്ന കാലം മാറ്റി വെക്കാം-

തങ്ങളുടെ റിട്ടയര്‍മെന്‍റ് ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കാലം മാറ്റി വെക്കാനാവും

6. ലിക്വിഡിറ്റി-

മാരക രോഗങ്ങളോ സംഭവങ്ങളോ നടക്കുന്ന വേളയില്‍ റിട്ടയര്‍മെന്‍റ് സമ്പാദ്യത്തില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കല്‍ നടത്താനുള്ള സൗകര്യം.

7. മരണാനന്തര ആനുകൂല്യം-

ആകെ അടച്ച പ്രീമിയത്തിന്‍റെ 105 ശതമാനമെങ്കിലും എന്ന നിലയില്‍ ഫണ്ട് മൂല്യം മരണം നടന്ന തീയ്യതി വെച്ചു നല്‍കും.

8. പരിധിയില്ലാത്ത സൗജന്യ സ്വിച്ചിങ്-

വിവിധ ഫണ്ടുകള്‍ തമ്മില്‍ അധിക ചെലവില്ലാതെ മാറ്റം നടത്തി വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങള്‍ ക്രമീകരിക്കാം.

9. നികുതി ആനുകൂല്യങ്ങള്‍-

നിലവിലുള്ള നികുതി നിയമങ്ങള്‍ക്ക് അനുസരിച്ച് അടച്ച പ്രീമിയത്തിനും ആനുകൂല്യങ്ങള്‍ക്കും നികുതി ആനുകൂല്യം.

കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.bajajallianzlife.com/about-us.html സന്ദര്‍ശിക്കുക.

ട്രാക്കിംഗ് പിശകുകള്‍ക്ക് വിധേയമായി ഈ ഫണ്ട് ഒരു ബെഞ്ച്മാര്‍ക്ക് സൂചിക ഫണ്ടിന്‍റ്െ പ്രകടനം അതേപടി പകര്‍ത്താന്‍ ലക്ഷ്യമിടുന്നു.

 

  • പുതിയ ഫണ്ട് ഓഫറുമായി ബന്ധിപ്പിച്ചിട്ടുള്ള ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 200 ആല്‍ഫ 30 ഇന്‍ഡക്സ് പെന്‍ഷന്‍ പദ്ധതി ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കല്‍ ലക്ഷ്യമിട്ടുള്ളത്
  • ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുന്നത് 45-ാം വയസ് എന്ന കുറഞ്ഞ പ്രായം മുതല്‍
  • പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്ന പരമാവധി പ്രായത്തിനും പത്തു വര്‍ഷം മുന്‍പു വരെയുള്ള പോളിസി കാലാവധി