Entertainment

‘നരിവേട്ടയുടെ ടീം നിങ്ങളെ എല്ലാവരെയും തീയറ്ററുകളിലേക്ക് ക്ഷണിക്കുന്നു, സിനിമ കണ്ട് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ട്’ ; ടോവിനോ തോമസ്

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രം നരിവേട്ട മെയ് 23ന് തീയറ്ററിലെത്തും. എന്നാല്‍ മെയ് 23ന് ഇറങ്ങുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നും പങ്ക് വെക്കുന്നില്ലെന്ന് ടോവിനോ തോമസ് പറഞ്ഞു. നരിവേട്ട സിനിമയുമായി ബന്ധപ്പെട്ട പ്രസ്മീറ്റിനിടയിലാണ് താരം ഇത്തരത്തിലൊരു അഭിപ്രായം പങ്ക് വെച്ചത്.

”ഇന്റര്‍വ്യൂവില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായി സിനിമയെ കുറിച്ച് ഇനിയൊന്നും പറയാനില്ല. ഈ മാസം 23ന് ചിത്രം തീയറ്ററുകളിലെത്തും. സിനിമയുടെ ക്വാളിറ്റിയില്‍ പോലും കോംപ്രമൈസ്ഡാവാതിരിക്കാന്‍ വേണ്ടി ഞങ്ങളീ ദിവസങ്ങളില്‍ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ജോലി കഴിഞ്ഞ് സെന്‍സറിങ്ങും കഴിഞ്ഞ് പടമിപ്പോള്‍ അപ്പ്‌ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. നരിവേട്ടയുടെ ടീം നിങ്ങളെ എല്ലാവരെയും തീയറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ട്”. ടോവിനോ തോമസ് പറഞ്ഞു.

ഇന്‍ഡ്യന്‍ സിനിമയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് കാട്ടി തരുന്നത്. വറുഗീസ് പീറ്റര്‍ എന്ന സാധാരണക്കാരനായ പൊലീസ് കൊണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലേയും, വ്യക്തിജീവിതത്തിലേയും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങഅങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സുരാജ് വെഞ്ഞാറമൂട്, ചേരന്‍, ആര്യാസലീം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്‍, അപ്പുണ്ണി ശശി, എന്‍.എം.ബാദുഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.