1-പൊന്നി അരി – 1.5 കപ്പ്
2-ശർക്കര – 350 ഗ്രാം
3-ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
4-നെയ്യ് / വെളിച്ചെണ്ണ – 2 ടീസ്പൂൺ
1-അരി നന്നായി പൊട്ടി വരുന്നത് വരെ വറുത്തെടുക്കുക
2- വറുത്ത അരി നന്നായി തണുത്ത ശേഷം മിക്സിയിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക
3- ശർക്കര ചീകി എടുക്കുക
4- പൊടിച്ചെടുത്ത അരിയിൽ നിന്ന് അല്പം മിക്സിയുടെ ജാറിൽ ഇടുക കൂടെ ശർക്കര ചീവിയതിൽ നിന്ന് പകുതി ഇട്ടു കൊടുക്കുക. ഏലക്ക പൊടി അര ടീസ്പൂൺ ഇതിൻറെ കൂടെ ഇടുക . വീണ്ടും നന്നായി പൊടിച്ചെടുക്കുക
5- ഇങ്ങനെ രണ്ടോ മൂന്നോ ബാച്ച് ആക്കി വേണം ഇത് പൊടിച്ചെടുക്കാൻ ആയിട്ട്
6- പൊടിച്ചെടുത്ത് കൂട്ടെല്ലാം ഒരു പാത്രത്തിൽ ഇടുക . ഇതിലേക്ക് നെയ്യൊഴിച്ച് നന്നായി മിക്സ് ചെയ്യുക
7- ഇതൊരു ചെറിയ ഗ്ലാസിലോ അതല്ലെങ്കിൽ സിലിണ്ടർ ഷേപ്പിൽ ഉള്ള ഏതെങ്കിലും ഒരു പാത്രമോ എടുത്ത് പൊടിച്ച പൊടിയിട്ട് നല്ലപോലെ ഷേപ്പ് ആക്കി എടുക്കുക
8- ഇനി ഇത് നമ്മൾ ബേക്ക് ചെയ്യാൻ വേണ്ടി എടുക്കുന്ന പാത്രത്തിൽ നിരത്തിവെക്കുക
9- താഴെയും മുകളിലും കനലിട്ട് നമുക്ക് ഇത് 20 മിനുട്ട് വേവിച്ചെടുക്കാം
10- താഴെയുള്ള കനൽ ഒരിക്കലും കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരിഞ്ഞു പോകാനുള്ള ചാൻസ് ഉണ്ട്
11- വെന്തതിനുശേഷം നിങ്ങൾക്കിത് എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറിൽ സൂക്ഷിക്കാം എത്ര കാലം വേണമെങ്കിലും കേട് കൂടാതെ ഇരിക്കും
















