ഡൽഹി: ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍. റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. ഇന്ത്യ പാകിസ്ഥാൻ സംഘർഷ സമയത്ത് സേന തകർത്തത് 600 പാക് ഡ്രോണുകൾ. നാലോ അഞ്ചോ പാക് ഡ്രോണുകൾക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായത്. ജനവാസ കേന്ദ്രങ്ങളിലേക്കും ആരാധാനലയങ്ങളിലേക്കും പാകിസ്ഥാൻ ഡ്രോണുകൾ അയച്ചു. അവയെല്ലാം ഇന്ത്യൻ സേന തകർത്തു. ഡ്രോണുകളിൽ മുൻതൂക്കമുണ്ടെന്ന പാക് അവകാശവാദം പൊളിച്ചെന്നാണ് സേന വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് എന്ന് പാകിസ്താന്‍ സമ്മതിക്കുന്നത്.
അതേസമയം, റാവൽപിണ്ടിക്കടുത്തുള്ള നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സമ്മതിച്ചു. പത്താം തീയതി പുലർച്ചെ 2.30യ്ക്ക് നൂർഖാൻ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പതിച്ചു എന്ന് കരസേനാ മേധാവി അസിം മുനീർ തന്നെ അറിയിച്ചു എന്നാണ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളിൽ മിസൈൽ പതിച്ചു എന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്.
പാകിസ്താനെ തുറന്നു കാട്ടാനുള്ള നയതന്ത്ര സര്‍വകക്ഷി സംഘവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. യുഎസിലേക്കുള്ള സംഘത്തെ ശശി തരൂര്‍ നയിച്ചേക്കും. യൂറോപ്പിലേക്കോ പശ്ചിമേഷ്യയിലേക്കോ ഉള്ള സംഘത്തെ മനീഷ് തിവാരി നയിക്കും. മുന്‍കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ഒരു സംഘത്തെ നയിക്കും. പ്രിയങ്ക ചതുര്‍വേദി, സുപ്രിയ സുലെ, കനിമൊഴി, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമാകും. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ സംഘത്തെ സല്‍മാന്‍ ഖുര്‍ഷിദ് നയിച്ചേക്കും. ഓരോ സംഘത്തിലും എട്ടു പേരാകും ഉണ്ടാവുക. സംഘത്തിലെ നേതാക്കളെ വിദേശകാര്യ മന്ത്രി കാണും. യാത്രയ്ക്കു മുന്‍പ് നേതാക്കളോട് നിലപാടുകള്‍ വിശദീകരിക്കും.